Tuesday, May 26, 2009

മലയാളത്തില്‍ കുണുകുണുത്ത നേഴ്‌സുമാരെ ഗെറ്റൌട്ടഡിച്ചു :വാര്‍ത്ത

ഡല്‍ഹി അപ്പോളോ ആസ്‌പത്രിയിലാണ് സംഭവം.

ആശുപത്രിയിലെ കാര്‍ഡിയോ എന്തിറ്റോ സര്‍ജറി വാര്‍ഡില്‍ ജോലി ചെയ്‌തിരുന്നവരോടാണ്‌ “രാജിവെച്ച്‌ പുറത്തുപോകിനെടീ മല്ലുകളേ..“ എന്ന് അധികൃതര്‍‍ ആവശ്യപ്പെട്ടത്‌.

വൈകീട്ടുള്ള ഡ്യൂട്ടിക്ക്‌ പോണപോക്കില്‍ ലിഫ്‌റ്റില്‍വെച്ച്‌ കണ്ടുമുട്ടിയ ഇരുവരും മലയാളത്തില്‍ സംസാരിച്ചതാണ്‌ അച്ചടക്കനടപടിയെടുക്കാന്‍ കാരണമായി പറയുന്നത്‌.

മലയാളമല്ലേ അമ്മച്ചിക്ക് മനസ്സിലാവില്ല എന്ന് വിചാരിച്ച്, ആ സമയം ഇവരുടെ പിന്നില്‍ ഉണ്ടായിരുന്ന നേഴ്‌സിങ്‌ സൂപ്രണ്ട്‌ ഉഷ ബാനര്‍ജിയെ ‘പിശാശുമോറി’എന്ന് സംസാരത്തിനിടക്ക് സംബോധന ചെയ്തതാണ് ഇവര്‍ക്ക് വിനയായത്.

സംഭവത്തില്‍ ഇംഗ്ലീഷില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ജോലിക്ക്‌ കയറാന്‍ സൂപ്രണ്ട്‌ അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന് ഇവര്‍ പറഞ്ഞു. മനുഷ്യാവകാശകമ്മീഷനും ബ്ലോഗിലെ കൈപ്പള്ളി, മരമാക്രി എന്നിവര്‍ക്കും പരാതി കൊടുത്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

6 comments:

  1. ഇഞ്ചിപ്പെണ്ണിന് പരാതി ഒന്നും കൊടുത്തില്ലേ?

    ReplyDelete
  2. കൌതുക വാര്‍ത്തകള്‍ കലക്കി :)

    ReplyDelete
  3. pinney... no one speaks against their boss.. come on.

    after this action, I am convinced that her name is "pishahumori"

    ReplyDelete
  4. ഉണ്ടക്കണ്ണീ പിശാശുമോറി എന്നാ അതിന്റെ ഗുമ്മ്....
    ഉം ഉം... വാര്‍ത്തകള്‍ ഇനിയും പോരട്ടേ!!!

    :)

    ReplyDelete
  5. ee vartha nhanum kettitund.appo sathya manalle

    ReplyDelete